മികവ് 2012-13

- കണ്ണൂര്‍ജില്ലയിലെ പ്രശസ്ഥമായ സ്ഥാപനമാണ് സീതി സാഹിബ് എച്ച്.എസ്സ്. എസ്സ്. തളിപറമ്പ,
- ഈ അധ്യായന വര്‍ഷം പഠന പ്രവര്‍ത്തനങ്ങളിലും കലാ-കായിക പ്രവര്‍ത്തനങ്ങളിലും നമ്മുടെ വിദ്യാര്‍ഥികള്‍ സംസ്ഥാന തലം വരെ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ഗണിത ശാസ്ത്ര മേളയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അപ്ലൈഡ് കണ്‍സ്ട്രക്ഷന്‍ വിഭാഗത്തില്‍ "എ" ഗ്രേഡ് നേടുകയും മലപ്പുറത്ത് വെച്ച് നടന്ന സംസ്ഥാന കലോല്‍ത്സവത്തില്‍ അറബി പ്രസംഗത്തില്‍ ഫത്തിമത്ത് സക്കിയ്യ "എ" ഗ്രേഡ് നേടി നമ്മുടെ സ്കൂളിന്‍റെ യശസ്സ് വാനോളം ഉയര്‍ത്തി. കൂടാതെ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ജില്ലാതല രാമാനുജന്‍ ഗണിത ശാസ്ത്ര സെമിനാര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം ഫത്തിമാത്ത് സക്കിയ്യ നേടിയിട്ടുണ്ട്
-
- തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഗണിത മാഗസിന്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടി
- ഏട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മുഹമ്മദ് അബിനാസ് കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ചു സംസ്ഥാന കായിക മേളയില്‍ ലോങ്ങ് ജംപ് മത്സരത്തില്‍ പങ്കെടുത്തു
-
കൂടാതെ സംസ്ഥാന സ്കൂള്‍ ഫുട്ബാള്‍ മത്സരത്തില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ചു നമ്മുടെ സ്കൂളിലെ വരുണ്‍, ഫാഹിസ്, മുഹമ്മദ് ശഹസാദ് എന്നിവര്‍ മത്സരത്തില്‍ പങ്കെടുത്തു.
-
തളിപറമ്പ നോര്‍ത്ത് സബ്- ജില്ലാ കലോത്സവത്തില്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷവും അറബിക് കലോത്സവത്തില്‍ ചാമ്പ്യന്മാരായി.